2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

ഇരവിന്   പകലിനോടും  മഴയ്ക്ക്  വെയിലിനോടും 

എനിക്ക്  നിന്നോടും  ഒരുപാട്  പറയാനുണ്ട് .

തമ്മിലടുക്കുന്ന  നേരമെല്ലാം  കാറ്റും  കിളികളും  പങ്കിടുമ്പോൾ 

തമ്മിലറിയാതെ  നമ്മൾ  യാത്ര  തുടരുന്നു .

ഒരുപാട്  പറയാൻ  കൊതിച്ച് 

 രാവും   മഴയും  ഞാനും   മടങ്ങുമ്പോൾ 

പിന്നിട്ട  ഏതോ  ഇടവഴിയിലൂടെ

പകലും   വെയിലും  നീയും  വന്നുചേരും ......