2012 മേയ് 28, തിങ്കളാഴ്‌ച

 സ്നേഹിക്കയാണു ഞാന്‍   ഈ സ്വരത്തെ ...
 നീ സൃഷ്ടിച്ചയച്ച രസസാഗരത്തെ .........
മൂകസാക്ഷിയാം കാലം ശ്രുതിയുണര്‍ത്തും,
ഈ വീണയെ വിശ്വ സരോവരത്തെ ..........

2012 മേയ് 26, ശനിയാഴ്‌ച

ബാംസുരി 

കൂരിരുട്ടിനു  നിലാവുപോലെ കുളിര്‍മയുള്ളൊരു കിനാവു നീ 
എന്‍റെ അന്തരംഗത്തിലോര്‍മ്മകള്‍ ചേര്‍ത്ത് കൂടൊരുക്കുന്ന പ്രാവു  നീ 
ബാംസുരീ നിന്‍റെ സുസ്വരങ്ങള്‍ താന്‍ എന്റെ ഹൃത്തിന്‍റെ സ്പന്ദനം 
ബാംസുരീ നിന്‍റെ രാഗമാലയാണെന്‍റെ ജീവന്‍റെ സാന്ത്വനം .......