ഇരവിന് പകലിനോടും മഴയ്ക്ക് വെയിലിനോടും
എനിക്ക് നിന്നോടും ഒരുപാട് പറയാനുണ്ട് .
തമ്മിലടുക്കുന്ന നേരമെല്ലാം കാറ്റും കിളികളും പങ്കിടുമ്പോൾ
തമ്മിലറിയാതെ നമ്മൾ യാത്ര തുടരുന്നു .
ഒരുപാട് പറയാൻ കൊതിച്ച്
രാവും മഴയും ഞാനും മടങ്ങുമ്പോൾ
പിന്നിട്ട ഏതോ ഇടവഴിയിലൂടെ
പകലും വെയിലും നീയും വന്നുചേരും ......